Advertisement

Kiliye kiliye mani mani Malayalam Song Lyrics | കിളിയെ കിളിയെ | Aa Rathri | 1982

Song: Kiliye kiliye...
FilmAa Rathri (1982)
LyricsO.N.V.Kurup
MusicIlayaraja
SingerS.Janaki
Kiliye kiliye....

Kiliye kiliye mani mani megha thoppil

oru malar nullaan pookum azhakin azhake

uyarangalioode pala naadukal thedi

oru kinnaaram moolum kulirin kulire

[Kiliye]



Paalaazhi paal kori sindoora poo thooki

pon kuzhal oothunnu thennnum thennal

minimol than sakhi aavaan kilimakale kalamozhiye

maarivil oonjaalil aadi nee vaa vaa

[Kiliye]

 

La la laa la la........

Ninneppoal thaazhathu thathamma kunjonnu

konjanam kaattunnu enne nokki

minimol than chiri kaanaan kilimakale nira layame

ninnomal pon thooval onnu nee thaa thaa

[Kiliye]


Song: കിളിയെ കിളിയെ...
Film: ആ രാത്രി (1982)
Lyrics: O.N.V.കുറുപ്പ്
Music: ഇളയരാജ

Singer: S.ജാനകി


കിളിയെ കിളിയെ...

കിളിയെ ക്കിളിയെ മണീ മണിമേഘത്തോപ്പില്‍

ഒരു മലര്‍ നുള്ളാന്‍ പോകും അഴകിന്‍ അഴകെ

ഉയരങ്ങളിലൂടെ പല നാടുകള്‍ തേടി

ഒരു കിന്നാരം മൂളും കുളിരിന്‍ കുളിരെ


(കിളിയെ കിളിയെ...)


പാലാഴി പാല്‍കോരി സിന്ദൂര പൂതൂകി

പൊന്‍ കുഴല്‍ ഊതുന്നു തെന്നും തെന്നല്‍

മിനിമോള്‍തന്‍ സഖി ആവാന്‍ കിളിമകളെ കളമൊഴിയെ

മാരിവില്‍ ഊഞ്ഞാലില്‍ ആടി നീ വാ വാ..

 

(കിളിയെ കിളിയെ...)


ലാ ലാ ലാ‍ാ ല ലാ...

നിന്നെപ്പോല്‍ താഴത്തു തത്തമ്മ കുഞ്ഞൊന്നു

കൊഞ്ഞനം കാട്ടുന്നു എന്നെ നോക്കി

മിനിമോള്‍ തന്‍ ചിരി കാണാന്‍ കിളിമകളെ നിരലയമെ

നിന്നോമല്‍ പൊന്‍ തൂവല്‍ ഒന്നു നീ താ താ.....

 

(കിളിയെ കിളിയെ...)

Post a Comment

0 Comments