Advertisement

Chambaka poonkaavanathile - Aabhijaathyam Malayalam Movie Song Lyrics.

Song: Chambaka poonkaavanathile
Film: Aabhijaathyam
Lyrics: P.Bhaskaran
Music: A.T.Ummar
Singer: Yesudas

Chambaka poonkaavanathile poomarachottil
Pandorikkaloraattidayan thapassirunnu
Vinnil ninnum vannirangiya bhagavaanappol
Oru chandanathin mani veena avanu nalki

Thanka swapna shathangalaal thanthrikal ketti
Athil sundara pratheekshakal than chaayam puratti
Aarthalachu hrudhayathil thulumbiya gaanangal
Raathriyum pakalum avan veenayil meetti (chambaka)

Aa madhura sangeethathin lahariyaale swantham
Bhoomi dheiviye paavam marannu poyi
Shyamalamaam bhoomiyaake paazhmaruvaay
Maaripoyi paavam appol pashiyaale paattu nirthi paattunirthi
 
Kaathu nilkkum vayalil than kalappayoonni
Thante verppu kondu vithakkuvaan avanirangi
Ennumennum samrudhi than ponmanikal vilayikkaan
Mannithinte makanaay avanirangi

(chambaka poonkaavanathile)

 
Song: ചെമ്പകപ്പൂങ്കാവനത്തിലെ
Film: ആഭിജാത്യം
Lyrics: P.ഭാസ്കരൻ
Music: A.T.ഉമ്മർ
Singer: യേശുദാസ്

ആആ..ആആ...ആആ..ആആ
ചെമ്പക പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍
പണ്ടൊരിക്കലൊരാട്ടിടയന്‍ തപസ്സിരുന്നു
വിണ്ണില്‍ നിന്നും വന്നിറങ്ങിയ ഭഗവാനപ്പോള്‍
ഒരു ചന്ദനത്തിന്‍ മണിവീണ അവന്നു നല്‍കി

തങ്ക സ്വപ്നശതങ്ങളാല്‍ തന്ത്രികള്‍ കെട്ടി
അതില്‍ സുന്ദര പ്രതീക്ഷകള്‍തന്‍ ചായം പുരട്ടി
ആര്‍ത്തലച്ചു ഹൃദയത്തില്‍ തുളുമ്പിയ ഗാനങ്ങള്‍
രാത്രിയും പകലും അവന്‍ വീണയില്‍ മീട്ടി(ചെമ്പകപ്പൂ..)

ആ മധുര സംഗീതത്തിന്‍ ലഹരിയാലെ സ്വന്തം
ഭൂമി ദേവിയെ പാവം മറന്നു പോയി
ശ്യാമളമാം ഭൂമിയാകെ പാഴ്മരുവായി
മാറിപോയി പാവം അപ്പോള്‍ പശിയാലെ പാട്ടു നിര്‍ത്തി

 കാത്തു നില്‍ക്കും വയലില്‍ തന്‍ കലപ്പയൂഞ്ഞി
തന്റെ വേര്‍പ്പുകൊണ്ടു വിതയ്ക്കുവാന്‍ അവനിറങ്ങി
എന്നുമെന്നും സമൃദ്ധി തന്‍ പൊന്മണീകള്‍ വിളയിക്കാന്‍
മണ്ണിതിന്റെ മകനായ് അവനിറങ്ങി

ആആ..ആആ...ആആ..ആആ (ചെമ്പകപ്പൂ..)


Post a Comment

0 Comments