Advertisement

Devakanyaka suryathamburu | EE PUZHAYUM KADANNU | ദേവകന്യക സൂര്യതം‌ബുരു മീട്ടുന്നു

ചിത്രം ;ഈ പുഴയും കടന്ന്
ചലചിത്ര സംവിധാനം ;കമല്‍
ഗാനരചന ;ഗിരീഷ് പുത്തഞ്ചേരി
സംഗീതസംവിധാനം ;ജോണ്‍സണ്‍
ആലാപനം ;കെ എസ്‌ ചിത്ര


ദേവകന്യക സൂര്യതം‌ബുരു മീട്ടുന്നു
സ്നേഹകോകിലം ഗായത്രീമന്ത്രം ചൊല്ലുന്നു
മഞ്ഞളാടുന്ന പൊന്‍‌വെയില്‍
മഞ്ഞുകോടിയുടുക്കുന്നു
വിണ്ണില്‍ മേയുന്ന വെണ്മുകില്‍
വെള്ളിച്ചാമരം വീശുന്നൂ
(ദേവകന്യക...)

കുങ്കുമം പൂക്കും കുന്നിന്മേലൊരു
കുഞ്ഞിളംകിളി പാടുന്നു
അമ്പലം ചുറ്റിയെത്തും പ്രാവുകള്‍
ആര്യന്‍പൊന്‍‍പാടം കൊയ്യുന്നു
വെള്ളിയാഴ്ച പുലര്‍ച്ചയോ
പുള്ളോര്‍പൂങ്കുടം കൊട്ടുന്നു
നാഴിയില്‍ മുളനാഴിയില്‍ ഗ്രാമം
നന്മമാത്രമളക്കുന്നു
നന്മ മാത്രമളക്കുന്നു
(ദേവകന്യക...)

തെന്നിളം നീരാം പൊന്‍‌നിളേ നിന്നില്‍
മുങ്ങിത്തോര്‍ത്തും പുലരികള്‍
വാര്‍മണല്‍‌ പീലികൂന്തലില്‍
നീലശംഖുപുഷ്പങ്ങള്‍ ചൂടുന്നു
കുംഭമാസ നിലാവിന്റെ കുമ്പിള്‍പോലെ തുളുമ്പുന്നു..
തങ്കനൂപുരം ചാര്‍ത്തുന്നു
മണിത്തിങ്കള്‍ നോയമ്പു നോക്കുന്നു
തിങ്കള്‍ നോയമ്പു നോക്കുന്നു
(ദേവകന്യക...)

Post a Comment

0 Comments