പങ്കജവൈരിയെ ചിന്തിച്ചു പാർവ്വതി

ചിത്രം/ആൽബം:അഗ്നിസാക്ഷി
ഗാനരചയിതാവു്:കൈതപ്രം
സംഗീതം:കൈതപ്രം
ആലാപനം:സുധ രഞ്ജിത്‌


പങ്കജവൈരിയെ ചിന്തിച്ചു പാർവ്വതി
ഭക്തി മുഴുത്തു തപം തുടങ്ങി
മുപ്പുരവൈരി പ്രസാദിച്ചെഴുന്നള്ളി
അദ്രിജ മുൻപിൽ നമഃശിവായ
ആനന്ദമൂർത്തി അരുൾചെയ്തു
ഗൗരിയോടാശകളൊക്കെ തരുന്നതുണ്ട്

എന്നരുൾ ചെയ്തു ഗിരിജയ്ക്കു തന്നുടൽ
പാതി കൊടുത്തു നമഃശിവായ
ഇച്ഛകളെല്ലാം ലഭിച്ചു ശ്രീപാർവ്വതി
അച്ഛനെ ചെന്നു കൈവണങ്ങി
വേളിക്കവസ്ഥ വരുത്തീ മുനീജനം
കൈലാസം പുക്കു നമഃശിവായ

Post a Comment

0 Comments