ഒരു പൂ... ഒരു പൂ.

ചിത്രം : അനാഛാദനം
സംഗീതം :ജി ദേവരാജന്‍
ഗാനരചന : വയലാര്‍
ഗായകന്‍ : പി സുശീല

ഒരു പൂ... ഒരു പൂ...
ഒരു പൂ... തരുമോ തരുമോ
ഉദ്യാനപാലകരെ ഹൊയ്‌...
ഒരു പൂ തരുമോ..

വാര്‍മുടിയില്‍ ചൂടാനല്ല
വര്‍ണ്ണപ്പുടവയിലണിയാനല്ല
അഭിലാഷത്തിന്‍ പൂപ്പാലികയില്‍
അതിഥി പൂജയ്ക്കല്ലോ
(ഒരു പൂ)

തെങ്ങിളം ചൊട്ടകള്‍ നിറുകയില്‍ കുത്തി
ചിങ്ങനിലാവൊരു നിറപറയൊരുക്കി
സ്വപ്നങ്ങളാമരയന്നങ്ങള്‍ നീന്തും
സ്വാഗതഗാനതരംഗിണിയൊഴുകി
(ഒരു പൂ)

സ്വീകരണപ്പന്തലിനുള്ളില്‍
സ്വര്‍ണ്ണ വിളക്കിന്‍ തിരിയുടെ മുമ്പില്‍
അതിഥിയിരിക്കും സിംഹാസനമിതില്‍
അലങ്കരിക്കാനല്ലോ
(ഒരു പൂ)

Post a Comment

0 Comments