Advertisement

അറബിക്കടലിലെ കൊച്ചു | Arabikkadalile kochu | Nirmala Malayalam Movie Song Lyrics

Nirmala Malayalam Movie Song

Music: പി എസ് ദിവാകർ
Lyricist: ജി ശങ്കരക്കുറുപ്പ്
Singer: ടി കെ ഗോവിന്ദറാവു
Year: 1948
Film/album: നിർമ്മല(1948)
Song: Arabikkadalile kochu
Lyrics Genre: arabikkadalile kochu


അറബിക്കടലിലെ കൊച്ചു രാസിയെപ്പോലെ

നിറയും പുകളെഴും കൊച്ചിയുല്ലസിക്കും

കായലിന്‍ പരപ്പതാ ചലിപ്പൂ പിന്‍പേ രാജ

ഖിന്യമാമാനീലാഭ നീരാളാംബരം പോലെ

ചിന്നിയ നിജസ്ഥാന മുദ്രകള്‍ പോലങ്ങിങ്ങു

നിന്നിടും തുരുത്തുകള്‍ കണ്ണിനും മുന്നിലെത്തും



ഖിന്നനാം രത്നാകരം ഗോപുരം കാക്കുമ്പോളും

ചാലവേ സദാനില്പൂ ശത്രു ഭീകരാകാരന്‍

നീരധിവിഴുങ്ങിയ ദിവ്യമാം പുരാതന ദ്വാരകാപുരം

വീണ്ടും വീണ്ടെടുത്തതുപോലെ



പാശ്ചാത്യശില്‍പ്പത്തിന്റെ അഭിമാനമായ് വന്നേ

പാലിക്കും വെല്ലിങ്ടണ്‍ ദ്വീപിവിടെ തിളങ്ങും

ചാലവേ വാണിജ്യശ്രീതന്‍ ലീലാമരാളങ്ങള്‍

പോലവേ പലജനമാനം വിഹരിപ്പൂ

രാവില്‍ വൈദ്യുതദ്വീപപാളിതന്‍ പ്രകാശംകൊണ്ട്

ഊഴിയില്‍ നിന്നുരലുപോല്‍ കായലില്‍ കൊഴിയുന്നു

പാരിടം ചുറ്റിപ്പോന്ന യാത്രക്കാരന്റെ ഹൃത്തില്‍

മേദിനിയിങ്കലുണ്ടീ പുരമെങ്ങാനും വേറെ?

Post a Comment

0 Comments