Advertisement

ഇനിയും നിന്‍ ഓര്‍മ്മതന്‍ ഇള വെയിലില്‍..

Click to download 
ചിത്രം : എന്റെ ഹൃദയത്തിന്റെ ഉടമ (2002)
സംഗീതം : രവീന്ദ്രന്‍
രചന : ഓ എന്‍ വി കുറുപ്പ് 
ഗായകന്‍ : കെ ജെ യേശുദാസ് 
ഇനിയും നിന്നോര്‍മ്മതന്‍ ഇളവെയിലില്‍ വിരിയും 
മിഴിനീര്‍പ്പൂക്കളുമായ് നിന്നന്ത്യനിദ്രാകുടീരം 
പൂകി കുമ്പിട്ടു നില്പവളാരോ? 
ഒരു സങ്കീര്‍ത്തനംപോലേ-ഒരു
ദു:ഖ സങ്കീര്‍ത്തനംപോലേ
പൊന്‍പറകൊണ്ടുനീ സ്നേഹമളന്നൂ
കണ്ണുനീരിറ്റിച്ചതേറ്റുവാങ്ങി 
ധന്യയായ്ത്തീര്‍ന്നൊരാ കന്യകയെന്തിനായ്
ഇന്നും കാതോര്‍ത്തുകാത്തിരിപ്പൂ? ഈ കല്ലറതന്‍ അഗാധതയില്‍-ഒരു ഹൃത്തിന്‍ തുടിപ്പുകളുണ്ടോ?
മൃത്യുവിന്‍ കൊത്തേറ്റു നൂറായ് നുറുങ്ങും ഹൃത്തടം വീണ്ടുമുയിര്ക്കുമെന്നോ? 
ഏതോ നിഗൂഢമാം മൌനം 
വിഴുങ്ങിയ നാദത്തിനുണ്ടാമോ മാറ്റൊലികള്‍? ശത്രുവിന്‍ വെട്ടേറ്റുവീണവര്‍തന്‍-ചുടു രക്തത്തില്‍ പൂക്കള്‍ വിടരും .

Post a Comment

0 Comments