Advertisement

പണ്ടു പാടിയ പാട്ടിലൊരെണ്ണം ചുണ്ടിലൂറുമ്പോള്‍..

Click to download ആല്‍ബം : മധുര ഗീതങ്ങള്‍ (1972)
സംഗീതം : വി ദക്ഷിണാമൂര്‍ത്തി രചന : ശ്രീകുമാരന്‍ തമ്പി ഗായകന്‍ : കെ ജെ യേശുദാസ് പണ്ടു പാടിയ പാട്ടിലൊരെണ്ണം ചുണ്ടിലൂറുമ്പോള്‍.. കൊണ്ടുപോകരുതേ എന്‍ മുരളി കൊണ്ടുപോകരുതേ.. പാടിപ്പാടി ചുണ്ടുകള്‍ നോവും പാതിരാപ്പൂങ്കുയിലുകള്‍‌പോലെ പാവമീ ഞാനലയുകയല്ലേ പാടിപ്പാടി വളര്‍ന്നവനല്ലേ അന്നു കണ്ട കിനാവിലൊരെണ്ണം നെഞ്ചിലൂറുമ്പോള്‍... കൊണ്ടുപോകരുതേ എന്‍ ഹൃദയം കൊണ്ടുപോകരുതേ.. ഈ വസന്തനിലാവിലൊരല്‌പം ഈണമേകാന്‍ വന്ന കിനാവേ നിന്റെ ചുണ്ടോടൊട്ടിയ നേരം എന്റെ ചുണ്ടിലുണര്‍ന്നൊരു ഗാനം പണ്ടു പാടി മറന്നൊരു ഗാനം വീണ്ടുമോര്‍ക്കുമ്പോള്‍... കൊണ്ടുപോകരുതേ എന്‍ മുരളി കൊണ്ടുപോകരുതേ.

Post a Comment

0 Comments